Join News @ Iritty Whats App Group

സൗദിയില്‍ റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്



റിയാദ്: സൗദിയില്‍ നിന്ന് റീ-എന്‍ട്രി വിസയില്‍ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്നും അത് കണക്ക്കൂട്ടുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). റീ-എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.

മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നാല്‍ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാന്‍ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ മൂന്നു വര്‍ഷ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.

Post a Comment

أحدث أقدم
Join Our Whats App Group