വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. നാളെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുത്ത ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുന്നതാണ് പുതിയ രീതി. ഉദ്യോഗസ്ഥരും വഖഫ് ബോര്‍ഡ് പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം അഭിമുഖം നടത്തും.
കഴിഞ്ഞ വര്‍ഷം നവംബര്‍ 9-നാണ് ശബ്ദവോട്ടോടെ നിയമസഭയില്‍ വഖഫ് ആക്ട് പാസാകുന്നത്. വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനമാണ് പാസായത്. ഇത് വിജ്ഞാപനമായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
നാളെ സഭയില്‍ ഔട്ട് ഓഫ് അജണ്ടയായാണ് ബില്‍ കൊണ്ടുവരിക. രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബില്‍ സഭയില്‍ അവതരിപ്പി
إرسال تعليق