Join News @ Iritty Whats App Group

ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ് ജാഥ നിര്‍ത്തിവെച്ചു



കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ നടത്തി കൊണ്ടിരിക്കുന്ന ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന വാഹന പ്രചരണ ജാഥ താല്‍കാലികമായി നിര്‍ത്തിവെച്ചു. മുഴുവന്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു 

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ക്യാപ്റ്റനായ തെക്കന്‍ മേഖലാ ജാഥ പത്തനംതിട്ടയില്‍ പര്യടനം നടത്തുന്നതിനിടെയാണ് ജാഥ താല്‍ക്കാലികമായി നിര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ മുഴുവന്‍ സഖാക്കള്‍ പങ്കെടുക്കുവാനും നിര്‍ദേശം നല്‍കിയതായും വി.കെ.സനോജ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group