Join News @ Iritty Whats App Group

ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി നടന്നു; ഒടുവിൽ മണ്ണിൽ താഴ്ന്ന നിലയിൽ റിയാസിന്‍റെ മൃതദേഹം

കോട്ടയം: ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി നടന്നയാളെ മണ്ണിൽ താഴ്ന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചപ്പാത്ത് പാലത്തിന് സമീപമാണ് കുട്ടിക്കൽ ടൌണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റിൽ ഒഴുക്കിൽപ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് റിയാസ് ഒഴുക്കിൽപ്പെട്ടത്.
ആറ്റിൽ പലസ്ഥലങ്ങളിൽവെച്ചും റിയാസ് മുങ്ങിത്താഴുന്നുണ്ടായിരുന്നു. ഒടുവിൽ ചപ്പാത്ത് പാലത്തിന് താഴെ റോഡിൽനിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു. അപ്പോഴും ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്ന് പുല്ലകയാറ്റിലും മണിമലയാറിന്‍റെ വിവിധ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നുരാവിലെയാണ് മണ്ണിൽ പുതഞ്ഞ നിലയിൽ റിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group