ഇരിട്ടി: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും മദ്യനിരോധന സമിതിയുടെ മുന്നണി പേരാളിയുമായ അപ്പനായർ (101) അന്തരിച്ചു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇരിട്ടി കീഴൂർ കുന്നിൽ പാലാപ്പറമ്പിലെ വീട്ടിൽ ദീർഘകാലമായി വിശ്രമത്തിലായിരുന്നു. വിദ്യാർഫിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലിറങ്ങിയ അപ്പനായർ ഒരു തവണ ഗാന്ധിജിയെ നേരിൽ കണ്ടിരുന്നു. മദ്യശാലകൾ അനുവദിക്കുന്നതിന് പഞ്ചായത്ത് രാജിൽ പഞ്ചായത്തുകൾക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലും മലപ്പുറത്തും നടന്ന സത്യാഗ്രഹ സമരത്തിൻ്റെ മുന്നണി പേരാളിയായിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കൾ: കാർത്യായനി, വിജയൻ, സതി. മരുമക്കൾ: രവീന്ദ്രൻ, ചന്ദ്രിക.
إرسال تعليق