തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് നാളെ (വെള്ളിയാഴ്ച) രാവിലെ 9ന് പ്രസിദ്ധീകരിക്കും. hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കുന്നത് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് ലിസ്റ്റില്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു. ഈ കാലതാമസം പരിഗണിച്ചാണ് ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്.
പ്ലസ് വൺ പ്രവേശനം 2022-23: ആദ്യ അലോട്ട്മെന്റ് വിവരങ്ങൾ എങ്ങനെ അറിയാം
1. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള hscap.kerala.gov.in. എന്ന വെബ്സൈറ്റ് തുറക്കുക
2. നോട്ടിഫിക്കേഷൻ ലിങ്കിൽ 'Allotment Results' എന്നതിൽ ക്ലിക്ക് ചെയ്യുക.
3. ലോഗിൻ പേജ് തുറക്കും
4. യൂസർ നെയിം, പാസ്വേർഡ് എന്നിവ നൽകുക
5. സ്ക്രീനിൽ പ്ലസ് വണ്‍ അലോട്ട്മെന്റ് പട്ടിക കാണാനാകും
6. അലോട്ട്മെന്റ് ഡൗൺലോഡ് ചെയ്യാം.
7. തുടർന്നുള്ള ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം
إرسال تعليق