സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെയോടുകൂടി മഴ പൂർണമായും ശമിക്കുമെന്നായിരുന്നു നേരത്തെ വന്ന അലേർട്ട്. എന്നാൽ നാളെ മഴ തുടരും എന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.
إرسال تعليق