എൽപി സ്കൂൾ വിദ്യാർത്ഥിനികൾക്ക് വേരെ ക്ലാസ് മുറിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകന് 79 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. കണ്ണൂര്‍ ആലപ്പടമ്പ് ചൂരല്‍ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനെ(50)യാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി മുജീബ് റഹ്‌മാന്റേതാണ് വിധി. പ്രതിക്ക് 2.75 ലക്ഷം രൂപ പിഴയും വിധിച്ചു
അഞ്ച് വിദ്യാർത്ഥിനികളെ ഒരു വർഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. 2013 ജൂൺ മുതൽ 2014 ജനവരി വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്. 2014 ലാണ് ഇയാൾ കേസിൽ അറസ്റ്റിലാവുന്നത്. കുറ്റം തെളിഞ്ഞതോടെ ഇയാളെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു. ലൈംഗികാതിക്രമം നടന്നവിവരം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാത്തതിന് സ്‌കൂളിലെ പ്രധാനാധ്യപികയെയും മറ്റൊരു അധ്യാപികയെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാൽ ഇരുവരേയും കേസിൽ വെറുതെ വിട്ടു.
അഞ്ച് വിദ്യാർത്ഥിനികൾക്കെതിരെ നടത്തിയ ലൈംഗികാതിക്രമം അഞ്ച് കേസുകൾ ആയാണ് രജിസ്റ്റർ ചെയ്തത്. നേരത്തേ കേസിൽ ഒരു വിദ്യാർത്ഥിനിയുമായി പ്രതി ഒത്തുതീർപ്പിൽ എത്തിയിരുന്നു. വിവിധ വകുപ്പുകളിലായി 79 വർഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷ വിധിച്ചത്.
إرسال تعليق