കൊച്ചിയിൽ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ഫർഷാദ്, സുധീർ , തോമസ് എന്നിവരാണ് അറസ്റ്റിലായത്.വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് എറണാകുളം സൗത്തിന് സമീപം കളത്തിപ്പറമ്പ് റോഡിലായിരുന്നു സംഭവം. ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്.
സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്യാമിന്റെ സുഹൃത്ത് അരുൺ ആണ് പരിക്കേറ്റ ഒരാൾ. പരിക്കേറ്റ രണ്ടാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞുവെന്നാണ് വിവരം.
إرسال تعليق