തിരുവനന്തപുരം: കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2021-22 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അതാത് താലൂക്ക് സപ്ലൈ ഓഫീസ്/ സിറ്റി റേഷനിംഗ് ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. താലൂക്ക് സപ്ലൈ ഓഫീസിൽ/ സിറ്റി റേഷനിംഗ് ഓഫീസ് വഴി കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 31 വൈകുന്നേരം അഞ്ച് മണി.
വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്
News@Iritty
0
إرسال تعليق