തിരുവനന്തപുരം: അസം സ്വദേശിയായ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി ചെറിയതുറ ഫിഷര്‍മാന്‍ കോളനി, പുതുവല്‍പുത്തന്‍വീട്ടില്‍ മുത്തപ്പ(35)ന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
2017 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയോട് വിവരം പറഞ്ഞു. കുട്ടിയെ പരിശോധിച്ചപ്പോള്‍ പീഡനം നടന്നതായി അമ്മയ്ക്ക് മനസ്സിലായി. തുടര്‍ന്ന് അന്നുതന്നെ വലിയതുറ പോലീസില്‍ ഇവര്‍ പരാതി നല്‍കി.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കുട്ടിയുടെ അടിവസ്ത്രം പരീശോധനയക്ക് അയച്ചപ്പോള്‍ ബീജത്തിന്റെ അംശം കണ്ടെത്തി. പ്രതിയുടെ രക്ത സാമ്പിളുമായി നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ബീജം പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.എ.എല്‍.കൃഷ്ണപ്രിയ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതി റിമാന്‍ഡില്‍ കിടന്ന കാലാവധി ശിക്ഷാ കാലയളവില്‍നിന്ന് കുറച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരായ കെ.ബി. മനോജ് കുമാര്‍, വി.ജയപ്രകാശ് എന്നിവരാണ് കേസ് അന്വെഷിച്ചത്.
إرسال تعليق