Join News @ Iritty Whats App Group

വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ടു; പ്രതി ചെന്നൈയില്‍ പിടിയില്‍, പിടിയിലായത് 24 മണിക്കൂറിനുളളില്‍


തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആര്‍പിഎഫാണ് പ്രതിയെ് പിടികൂടിയത്. പ്രതിയെ നാളെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങു. ചെന്നൈ എക്പ്രസില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് ഇയാള്‍ തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രതി വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ​േ​പാലീസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. കൊലപാതകത്തിന് ശേഷം പ്രതി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കേരളം വിട്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേത്തുടര്‍ന്ന് പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നതി​െ​ന തുടര്‍ന്നാണ് പ്രതി പിടിയിലായത്.

Post a Comment

أحدث أقدم
Join Our Whats App Group