സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായി. രണ്ട് പേരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. എഡിജിപി മനോജ് എബ്രഹാം, എസിപി ബിജു ജോര്‍ജ് എന്നിവരാണ് ഈ വിഭാഗത്തില്‍ മെഡല്‍ നേടിയത്.
സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ്, എസ്പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്‌നിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സുബ്രഹ്‌മണ്യന്‍, എസ്പി പി.സി സജീവന്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ.കെ സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്.
ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ സിആര്‍പിഎഫില്‍ നിന്നാണ്. 171 പേരാണ് സിആര്‍പിഎഫില്‍ നിന്ന് മെഡല്‍ കരസ്ഥമാക്കിയത്.
إرسال تعليق