കണ്ണൂർ പിണറായി പാനുണ്ടയിൽ മരിച്ച ആർഎസ്എസ് പ്രവർത്തകൻ ജിംനേഷിന്റെ മൃതദേഹം സംസ്ക്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പാനുണ്ടയിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറ് കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി, ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ,പി പി.ശശിധരൻ തുടങ്ങിയ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുണ്ടുചിറ വാതക സ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ പാനുണ്ട മേഖലയിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പിണറായി, കതിരൂർ, കൂത്തുപറമ്പ് സ്റ്റേഷനുകളിലെ എസ്ഐമാർ അടങ്ങുന്ന പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
إرسال تعليق