Join News @ Iritty Whats App Group

മട്ടന്നൂരിൽ MDMA യുമായി യുവാവ് പോലീസ് പിടിയിൽ

 
കണ്ണൂര്‍: പോലീസ് വാഹനപരിശോധനക്കിടെ MDMA ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ SI ശശിധരന്‍റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പലോട്ടുപള്ളിയില്‍ രാത്രി കാല വാഹന വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്നു മട്ടന്നൂര്‍ -കണ്ണൂര്‍ റോഡ് ജങ്ഷനില്‍ വച്ച് പിടികൂടുകയായിരുന്നു. ഫഹദ് ഫഹാജസ് പി പി, വ: 31/22, ബെന്‍സി ഫഹദ് മന്‍സില്‍, കോട്ടയം പോയില്‍ ആണ് പിടിയിലായത്. KL-58-Y- 5077 കാര്‍ പരിശോധിച്ചതില്‍ കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ മൂന്നു പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മാരക ലഹരി വാസ്തു. ഏകദേശം 75 ഗ്രാം തൂക്കം വരുന്ന MDMA പോലീസ് പരിശോധനയില്‍ കണ്ടെത്തി. പിടികൂടിയ സമയത്ത് പ്രതിയായ ഫഹദ് ഫഹാജസ് MDMA ഉപയോഗിച്ച നിലയില്‍ ആയിരുന്നു. ലഹരി മരുന്ന് പിടികൂടുന്ന കേസ്സുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്നുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും നേരത്തെ കണ്ണൂരില്‍ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസ്സുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS അറിയിച്ചു. SCPO പ്രമോദ്, CPO വിനോദ്. DANSAF ടീം അംഗങ്ങള്‍ ആയ SI റാഫി അഹമ്മെദ്, CPO മാരായ ബിനു, രാഹുല്‍, രജില്‍, അനൂപ് തുടങ്ങിയവരും MDMA പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group