Join News @ Iritty Whats App Group

HEALTH- കുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്നോ, കാരണം നിസ്സാരമല്ല


കഫക്കെട്ട്
കുഞ്ഞിന് കഫക്കെട്ട് പോലുള്ള അണുബാധ ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാം. നിങ്ങളുടെ കുഞ്ഞിന്റെ മൂക്കില്‍ കഫം അടിഞ്ഞ് കൂടുകയോ അല്ലെങ്കില്‍ അത് നാസാരന്ധ്രങ്ങളെ തടയുന്ന അവസ്ഥയിലേക്ക് എത്തുകയോ ചെയ്താല്‍ അത് കുഞ്ഞിന്റെ ശ്വസനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇതിന്റെ ഫലമായി കുഞ്ഞ് ഉറക്കത്തില്‍ വായിലൂടെ ശ്വസിക്കുന്നു. കുഞ്ഞിന് ഇത് ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കണം. കുഞ്ഞിന് ജലദോഷം പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കാം.


സ്ലീപ്പ് അപ്നിയ
മുതിര്‍ന്നവരിലെ ഈ രോഗാവസ്ഥയെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് കുട്ടികളേയും ബാധിക്കുന്നുണ്ട്. സ്ലീപ് അപ്നിയ എന്ന അവസ്ഥയില്‍ മുകളിലെ ശ്വാസനാളത്തില്‍ തടസ്സം നേരിടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് അണുബാധ പോലുള്ളവയിലേക്കും എത്തുന്നു. ഇതിന്റെ ഫലമായി കുട്ടികളില്‍ പലപ്പോഴും കൂര്‍ക്കം വലി, ശ്വാസോച്ഛ്വാസത്തില്‍ തടസ്സം, വായിലൂടെയുള്ള ശ്വസനം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ഇതും അമ്മമാര്‍ ശ്രദ്ധിക്കണം.


മാറിക്കൊണ്ടിരിക്കുന്ന സെപ്തം
നാസല്‍ സെപ്തം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാവണം എന്നില്ല. എന്നാല്‍ മൂക്കിന്റെ ഉള്‍ഭാഗത്തെ ഭിത്തിയിലുണ്ടാവുന്ന സ്ഥാനഭ്രംശത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. മൂക്കിന്റെ പാലത്തിന് ഉള്ളില്‍ വരുന്ന ടിഷ്യൂവിലുണ്ടാവുന്ന സ്ഥാന ചലനമാണ് പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നത്. ഇത് ചില കുട്ടികളില്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ സംഭവിക്കുന്നു. ഇത കുഞ്ഞിന് മൂക്കിന് പകരം വായിലൂടെ ശ്വസിക്കുന്നതിന് കാരണമാകുന്നു. ജന്മനാ ഉണ്ടാവുന്ന ഈ അവസ്ഥ അമ്മമാര്‍ അല്‍പം ശ്രദ്ധിക്കണം.

അലര്‍ജി

കുട്ടികളില്‍ പല വിധത്തിലുള്ള അലര്‍ജി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പലപ്പോഴും വളരെ ചെറുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. പക്ഷേ കുഞ്ഞിന്റെ ഉറക്കത്തിലുണ്ടാവുന്ന ഈ മാറ്റത്തിലൂടെ കുഞ്ഞിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. അമിതമായി കഫം ഉത്പാദിപ്പിക്കുന്നതിന്റെ ഫലമായാണ് കുട്ടികളില്‍ ഇത്തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവുന്നത്. ഇത് കുഞ്ഞിന്റെ മൂക്ക് അടയുന്നതിനും അവരെ മൂക്കിലൂടെ ശ്വസിക്കാന്‍ അനുവദിക്കാതിരിക്കുകും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ശീലങ്ങളില്‍ മാറ്റം വരാത്തത്

എന്നാല്‍ ചില കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍ ഉണ്ടാവുന്ന ശീലങ്ങള്‍ തുടര്‍ന്ന് തന്നെ പോരുന്നതിന്റെ ഫലമായി പലപ്പോഴും ഇത്തരം ശ്വാസോച്ഛ്വാസങ്ങള്‍ സംഭവിക്കുന്നു. കുഞ്ഞ് വായ തുറന്ന് ഉറങ്ങുന്നതിന്‍െ ഫലമായി പക്ഷേ കുട്ടികള്‍ക്കും അത് ദോഷം നല്‍കുന്നുണ്ട്. രോഗാവസ്ഥയുടെ ഫലമായി ആണെങ്കിലും അല്ലെങ്കിലും കുഞ്ഞിന്റെ ഈ ശീലത്തിനുള്ള പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെ കുഞ്ഞിനെ ബാധിക്കുന്നു എന്ന് നോക്കാം.

ചുണ്ടും വായയും വരണ്ടിരിക്കുന്നു

കുഞ്ഞ് വായ തുറന്ന് ഉറങ്ങുന്നതിന്റെ ഫലമായി പലപ്പോഴും കുഞ്ഞിന്റെ വായും ചുണ്ടും വരണ്ടിരിക്കുന്നു. അതിന് കാരണം കുഞ്ഞ് വായിലൂടെ ശ്വസിക്കുന്നതിന്റെ ഫലമായി ഉമിനീര്‍ വേഗത്തില്‍ ഇല്ലാതാവുന്നതാണ്. ഇത് ചുണ്ടും വായയും വരണ്ടതാക്കുന്നു. ഇത് വലിയ പ്രശ്‌നമല്ലെങ്കിലും വായ വരളുന്നത് കുഞ്ഞിന് ഉറക്കത്തില്‍ വലിയ ചുമ ഉണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.

ആസ്ത്മ കൂടുതലെങ്കില്‍

കുഞ്ഞ് മൂക്കിലൂടെ ശ്വസിക്കുന്നത് എപ്പോഴും നല്ലതാണ്. കുഞ്ഞ് മാത്രമല്ല മുതിര്‍ന്നവരും. കാരണം മൂക്കിലെ ചെറു രോമങ്ങള്‍ പോടിയും മറ്റും ഫില്‍ട്ടര്‍ ചെയ്താണ് അകത്തേക്ക് വിടുന്നത്. എന്നാല്‍ വായിലൂടെ ശ്വസിക്കുമ്പോള്‍ ഇതൊന്നും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇതിന്റെ ഫലമായി അലര്‍ജിയും ആസ്ത്മയും കുഞ്ഞിനെ വിട്ടുമാറാതെ നില്‍ക്കുന്നു. ഇത് കുട്ടികളില്‍ ഭാവിയില്‍ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു.

പല്ല് പൊങ്ങുന്നത്

ഇത് പലരും പറഞ്ഞ് നാം കേട്ടിട്ടുള്ള കാര്യമാണ്. വായ തുറന്ന് ഉറങ്ങുന്നത് കുഞ്ഞിന്റെ പല്ല് പൊന്തുന്നതിന് കാരണമാകുന്നു എന്നത്. ഇതിന്റെ കാരണം എന്ന് പറയുന്നത് വായ തുറന്ന് ഉറങ്ങുമ്പോള്‍ നാവ് സ്വാഭാവികമായും പല്ലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിന്റെ ഫലമായി പല്ല് മുന്നിലേക്ക് തള്ളി വരുകയും നാവിന്‍േയും വായയുടേയും പേശികളെ ബലഹീനമാക്കുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ കുഞ്ഞിന് സംസാര വൈകല്യങ്ങള്‍, ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയയുണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

മുഖത്തുണ്ടാവുന്ന മാറ്റങ്ങള്‍

വായിലൂടെ ശ്വസിക്കുന്നത് കുഞ്ഞിന്റെ മുഖത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് താടിയെല്ലിന്റേയും മുഖത്തിന്റേയും പേശികളില്‍ പലപ്പോഴും സമ്മര്‍ദ്ദം ചെലുത്തുകയും ഇത് ഘടനാപരമായ മാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ കുഞ്ഞിന്റെ ഈ ശീലത്തെ നമുക്ക് മാറ്റിയെടുക്കാം.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഇത്തരം പ്രതിസന്ധികള്‍ നിങ്ങളുടെ കുഞ്ഞിനെ വിടാതെ പിന്തുടരുമ്പോള്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്നത് ഒരു ചോദ്യമാണ്. മുകളില്‍ പറഞ്ഞ അവസ്ഥകളില്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളാണ് ഏറ്റവും അപകടകരം. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള ശ്വസന സംബന്ധമായ പ്രശ്‌നങ്ങളോ ശ്വസിക്കുന്നതിന് കുഞ്ഞിന് ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ നമുക്ക് കുഞ്ഞിനെ ഡോക്ടറെ കാണിക്കാവുന്നതാണ്. അല്ലാത്ത അവസ്ഥയില്‍ കുഞ്ഞ് വളരുന്തോറും രക്ഷിതാക്കളുടെ ഇടപെടലിലൂടെ പ്രശ്‌നത്തെ പരിഹരിക്കാം.


Post a Comment

أحدث أقدم
Join Our Whats App Group