ഇരിട്ടി: മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ ബസ്സുകളില്‍ ബോധവത്കരണം നടത്തി. സമയത്തെ ചൊല്ലിയുള്ള വിഷയത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ അടിപിടികൂടിയ സംഭവത്തെ തുടര്‍ന്നാണ് ഇരിട്ടി അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണവുമായി എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയിലും നടത്തിയത്. സമയത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇതിന് പിന്നില്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ ബോധവത്കരണവുമായി എത്തിയത്. ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷനില്‍കുമാര്‍ രാവിലെ ബസ് സ്റ്റാന്‍ഡില്‍ എത്തുകയും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കിയത്. പൊതു ഗതാഗത സംവിധാനത്തില്‍ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്നതാണ് സ്വകാര്യബസുകള്‍. അതിനാല്‍ തന്നെ ഇതിലെ ജീവനക്കാര്‍ മാതൃകാപരമാവേണ്ടതുണ്ട്. സമയത്തെചൊല്ലിയുള്ള തര്‍ക്കം ഉള്‍പ്പെടെ പരിഹരിച്ച് എല്ലാവരും മാതൃകാപരമായ രീതിയില്‍ ജോലിചെയ്യണമെന്ന് അദ്ദേഹം തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.
إرسال تعليق