മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ചു. ബോംബാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ഇന്നലെ രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. അതേസമയം സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേരും.
എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ യുവാവ് ബോംബ് എറിഞ്ഞത്. രാത്രി 11.25നാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബ് വീണത്. സ്ഫോടനം നടന്നതിന്റെ വലിയ ശബ്ദം കേട്ടാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തിയത്. ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
إرسال تعليق