കണ്ണൂർ : കണ്ണൂർ വിസിയുടെ ശുപാർശ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയാണ് മടക്കിയത്. 72 ബോർഡുകളിലേക്കുള്ള പട്ടികയാണ് വിസി നൽകിയിരുന്നത്. എന്നാൽ ചട്ട ലംഘനമാണെന്നും നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണർ നിലപാടെടുത്തത്. ഗവര്‍ണക്ക് അപേക്ഷ നൽകുകയും അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയുമായിരുന്നു കീഴ്വഴക്കം. ഇത് ഇത്തവണ പാലിക്കപ്പെട്ടില്ല. വിസിയോട് ഗവര്‍ണര്‍ ഇക്കാര്യത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്.
ഗവർണ്ണറെ മറികടന്നു കഴിഞ്ഞ വർഷം നടത്തിയ നോമിനേഷനുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹർജി. ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് അന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന ഗവർണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.
إرسال تعليق