ഒമാനിലെ സലാലയ്ക്കടുത്ത് തുംറൈത്ത്-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
അപകടത്തില്‍ കണ്ണൂര്‍ ടൗണില്‍ താമസിക്കുന്ന ഷംസീര്‍ പാറക്കല്‍ നജീബ് (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവരെ റോയല്‍ ഒമാന്‍ പൊലീസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്റ്ററില്‍ നിസ്വ, ഹൈമ റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി.വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റയീസ്, ബിന്ദു മക്കീജ (രാജസ്ഥാന്‍) എന്നിവരെ നിസ്വ ആശുപത്രിയിലും കണ്ണൂര്‍ സ്വദേശി സമീര്‍, കോഴിക്കോട് സ്വദേശി നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ടത് സലാല സന്ദര്‍ശനം കഴിഞ്ഞ മടങ്ങിയ സംഘമാണ്. ഹൈമക്ക് സമീപം വാഹനത്തിന്റെ ടയര്‍ പൊട്ടിയായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംഭവ സ്ഥലത്തെത്തിയ റോയല്‍ ഒമാന്‍ പൊലീസ് നേതൃത്വം നല്‍കി.
إرسال تعليق