തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു..നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു..സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണ പക്ഷം രംഗത്തെതേതിയതോടെയാണ് സ്പീക്കര്‍ സബമിഷന് അനുമതിഷേധിച്ചത്.
വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോൾ ലംഘനം അടക്കം ആണ് ഉന്നയിക്കുന്നത് എന്ന് vd സതീശന്‍ വ്യക്തമാക്കി. കേരള സർക്കാരിന്‍റെ പ്രാഥമിക പരിഗണയിൽ പെടാത്ത കാര്യം എന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു.കോൺസുലേറ്റ് കേന്ദ്ര സർക്കാർ പരിധിയിലാണേ്. . അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തെ കുറിച് അല്ല നോട്ടിസെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. നോട്ടിസിൽ സാങ്കേതിക പ്രശ്‍നം ഉണ്ടെന്നു വ്യക്തമാക്കിയ സ്പീക്കർ സബ്മിശന് അനുമതി നിഷേദിച്ചു. പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
إرسال تعليق