മട്ടന്നൂര്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂര്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാദ്ധ്യക്ഷ അനിതാവേണുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു
വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനും വിവിധ റോഡുകളിലേക്ക് കടന്നുപോകുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്ന് മട്ടന്നൂര്‍ കോളേജ്, മണ്ണൂര്‍, മരുതായി പോകേണ്ട ചെറുവാഹനങ്ങള്‍ പ്രകാശ് ജംഗ്ഷന്‍ കഴിഞ്ഞ് ഇരിട്ടി ഭാഗത്തേക്ക് പോയി ഇടതുവശത്തുള്ള റോഡ് വഴി വണ്‍വേയായി മരുതായി റോഡില്‍ പ്രവേശിക്കണം. ഇരിട്ടി ഭാഗത്തു നിന്ന് മണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങളും പ്രകാശ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഈ റോഡ് വഴി മരുതായി റോഡില്‍ പ്രവേശിക്കണം. കണ്ണൂര്‍ റോഡില്‍ നിന്ന് മരുതായി റോഡിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി ചെറുവാഹനങ്ങള്‍ മുന്നോട്ടുപോയി ജംഗ്ഷന്‍ കഴിഞ്ഞ് ഇടതുവശത്തെ റോഡിലൂടെ മരുതായി റോഡിലേക്ക് കടക്കണം.
ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പൊലീസ് നിയന്ത്രിക്കും. ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വാഹനങ്ങള്‍ സ്റ്റാന്‍ഡിന്റെ പിന്‍വശത്തുകൂടി ഗവ. ആശുപത്രി റോഡ് വഴി തലശ്ശേരി റോഡില്‍ പ്രവേശിക്കണം. അല്ലെങ്കില്‍ സൗഗന്ധ് ബേക്കറി, എക്‌സല്‍ സോഡ വഴി സ്റ്റാന്‍ഡില്‍ കയറാതെ പുറത്തേക്ക് പോകണം. റാറാവീസ് ഹോട്ടലിന്റെ വശങ്ങളില്‍ ബസ്, ലോറി മുതലായവ നിര്‍ത്തിയുന്നത് നിരോധിച്ചു.
നോ പാര്‍ക്കിംഗ് അവഗണിച്ചാല്‍ പിഴ
വലിയ വാഹനങ്ങള്‍ വായന്തോട് ജംഗ്ഷന്‍ കഴിഞ്ഞുവരുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. തലശ്ശേരി റോഡില്‍ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കും. ഇന്നലെ മുതല്‍ 14 വരെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണവും താക്കീതും നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഇന്നലെ ആരംഭിച്ചില്ല. ഇന്ന് ബോധവത്ക്കരണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
إرسال تعليق