പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസിലെ ജോലിയില്‍ നിന്ന് പുറത്താക്കി.
കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു.
സ്വപ്നയ്ക്ക് ജോലി കൊടുത്തതിന്റെ പേരില്‍ സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്.
സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥാപനത്തില്‍ നിരന്തരം കയറിയിറങ്ങുകയാണ്. സ്ഥാപനത്തിലെ തൂപ്പുജോലിക്കാരെപ്പോലും നിരന്തരം ചോദ്യം ചെയ്യുകയാണ്.
ദൈന്യംദിനപ്രവര്ത്തനങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിയതുകൊണ്ടാണ് സ്വപ്നയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായതെന്നും ജോയ് മാത്യു പറഞ്ഞു.എച്ച്ആര്‍ഡിഎസിന്റെ സിഎസ്ആര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് സ്വപ്നയെ പുറത്താക്കിയത്.
إرسال تعليق