തൃശൂര്‍ തളിക്കുളത്ത് ബാറിലുണ്ടായ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് മരിച്ചത്. പത്ത് ദിവസം മുമ്പ് തുടങ്ങിയ ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബൈജുവിന്റെ സുഹൃത്തായ അനന്തുവിനും ബാറുടമയായ കൃഷ്ണരാജിനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാറുടമയുടെ സഹായിയാണ് കൊല്ലപ്പെട്ട ബൈജു. ബില്ലില്‍ കൃത്രിമം കാണിച്ചതിന് ബാറിലെ ചില ജീവനക്കാരെ ഉടമ ശാസിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. ജീവനക്കാരും ബാറുടമയും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാന്‍ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയിരുന്നു.
കാറിലെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ക്വട്ടേഷന്‍ സംഘമാണെന്നും ജീവനക്കാരാണ് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിടികൂടി.
കാട്ടൂര്‍ സ്വദേശികളായ അജ്മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.
إرسال تعليق