Join News @ Iritty Whats App Group

കണ്ണൂരില്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ ഫോട്ടോയ്‌ക്കൊപ്പം അശ്ലീല ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ധർമ്മശാലയിൽ ബാർ ഹോട്ടൽ ഉടമകളെ അപകീർത്തിപ്പെടുത്താൻ പോസ്റ്റർ പതിച്ചതായി പരാതി. ഹോട്ടൽ ഉടമകളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. മിന്നൽ മുരളിയുടെ പേരിലാണ് ചില പോസ്റ്ററുകൾ പതിച്ചത്. ബാർ ഹോട്ടൽ ഉടമകളുടെ ഫോട്ടോയ്‌ക്കൊപ്പം ഇംഗ്ലീഷ് സൈറ്റുകളിൽ നിന്നെടുത്ത അശ്ലീല ചിത്രങ്ങളും ചേർത്താണ് ചില പോസ്റ്ററുകൾ തയ്യാറാക്കിയത്.
പിന്നീട് ഈ പോസ്റ്റുകൾ പലയിടത്തും പതിച്ചതായും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.ധർമ്മശാല ബസ് സ്റ്റോപ്പ്, കോളേജുകളുടെ പരിസരപ്രദേശങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് ഈ പോസ്റ്ററുകൾ കണ്ടെത്തിയത്.

പോസ്റ്റുകൾ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കാറിൽ എത്തിയവരാണ് പോസ്റ്ററുകൾ പതിച്ചത് എന്നാണ് പരാതി. പരാതിക്കാരും ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്.

സംഭവവുമായി മയക്കുമരുന്ന് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ഇത് സംബന്ധിച്ചും പോലീസ് വിശദമായ പരിശോധന നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group