കര്‍ണാടകയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് കൂട്ടത്തോടെ രാജിവെച്ച് പ്രതിഷേധിച്ചു.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആരോപണം.
കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരെയാണ് കൊലപ്പെടുത്തിയത്. പ്രവീണിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.പി.യുമായ നളിന്‍ കുമാര്‍ കട്ടീലിനെയും മന്ത്രി വി. സുനില്‍ കുമാറിനെയുമാണ് തടഞ്ഞത്. ഇരുവരുടേയും കാറുകള്‍ തടഞ്ഞായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി. 11 മണിക്ക് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കനയ്യലാലിനെ പിന്തുണച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് ബിജെപിയുടെ ആരോപണം.പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
إرسال تعليق