തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണം തേടിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോടാണ് വിശദീകണം തേടിയത്.
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ അറിയിച്ചു. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചത്.
ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത വനിത പ്രതിനിധിക്കു നേരെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം ഉണ്ടായെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.
إرسال تعليق