കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി അമൽ പച്ചാടിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്. ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് അമൽ. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അമലും സുഹൃത്ത് സറബ്ജോതി സിങ്ങുമാണ് ഒഴുക്കിൽപ്പെട്ടത്. സറബ്ജോതി സിങ്ങിനെ അപ്പോൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി പവര്‍ ഹൗസിന് സമീപം പുഴയിലെത്തിയിരുന്നത്.
ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഇവര്‍ വയനാട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് തുഷാരഗിരിയിലെത്തിയത്. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.
കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്‌സ്, സ്‌കൂബ ടീം, സന്നദ്ധസംഘടനകളുടെ പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ എന്നിവര്‍ നാട്ടുകാരോടൊപ്പം ഞായറാഴ്ച വൈകിയും അമലിനായി തെരച്ചിൽ നടത്തിയിരുന്നു.
إرسال تعليق