കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ 35കാരി കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം മുങ്ങിയതായി പരാതി. ഇന്നലെ രാവിലെ മുങ്ങിയ യുവതിയെ വൈകുന്നേരത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാരത്തിന്നടുത്ത് താമസിക്കുന്ന സഹോദരി കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയി തിരിച്ചു വന്നില്ലെന്ന് സഹോദരന് ടൗണ്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പയ്യാമ്പലത്തിന്നടുത്ത് വെച്ച് ബര്‍ണ്ണശ്ശേരി സ്വദേശിക്കൊപ്പം കണ്ടെത്തിയത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണിവരെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും കാമുകനുമെതിരെ ജുവൈനല്‍ ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.
إرسال تعليق