Join News @ Iritty Whats App Group

കണ്ണൂരിൽ കുഞ്ഞിനെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം പോയതായി പരാതി


കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 35കാ​രി കു​ഞ്ഞി​നെ അ​വി​ടെ ഏ​ല്‍​പ്പി​ച്ച് കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ മു​ങ്ങി​യ യു​വ​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ര​ത്തി​ന്ന​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി കു​ട്ടി​യെ ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ പോ​യി തി​രി​ച്ചു വ​ന്നി​ല്ലെ​ന്ന് സ​ഹോ​ദ​ര​ന്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​മ്പ​ല​ത്തി​ന്ന​ടു​ത്ത് വെ​ച്ച് ബ​ര്‍​ണ്ണ​ശ്ശേ​രി സ്വ​ദേ​ശി​ക്കൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. കോ​ളേ​ജി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​രാ​ണി​വ​രെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ യു​വ​തി​ക്കും കാ​മു​ക​നു​മെ​തി​രെ ജു​വൈ​ന​ല്‍ ആ​ക്ടു പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group