Join News @ Iritty Whats App Group

മൊ​ബൈ​ല്‍ ഷോ​പ്പ് ഉ​ട​മ​യു​ടെ ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടാ​വ് പി​ടി​യി​ൽ




ക​ണ്ണൂ​ര്‍: മൊ​ബൈ​ല്‍ ഷോ​പ്പ് ഉ​ട​മ​യു​ടെ ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടാ​വ് പി​ടി​യി​ൽ.
മു​സാ​ഫ​ര്‍​പൂ​ര്‍ സ്വ​ദേ​ശി രാ​കേ​ഷ് കു​മാ​റി (21) നെ​യാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഭോ​പ്പാ​ല്‍ സ്വ​ദേ​ശി​യു​ടെ ഫോ​ണും പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​ണ് ഇ​യാ​ള്‍ ക​വ​ര്‍​ന്ന​ത്. പി​ന്നീ​ട് പ്ര​തി ഫോ​ണി​ന്‍റെ ലോ​ക്ക് മാ​റ്റാ​ന്‍ ക​ണ്ണൂ​ര്‍ താ​വ​ക്ക​ര ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ ഫോ​ണ്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ മാ​ണി​യൂ​രി​ലെ പി.​കെ.

ജാ​ഫ​ര്‍ ഫോ​ണ്‍ വാ​ങ്ങി വെ​ക്കു​ക​യും ഫോ​ണി​ന്‍റെ ഉ​ട​മ ആ​രാ​ണെ​ന്ന​റി​യാ​തെ ലോ​ക്ക് തു​റ​ന്നു ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു. ഫോ​ണ്‍ തി​രി​ച്ചു ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്ന് രേ​ഖ ഹാ​ജ​രാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മു​ങ്ങി.
ഇ​തി​നി​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ​സ്ഥ​നാ​യ ഭോ​പ്പാ​ല്‍ സ്വ​ദേ​ശി​യെ ജാ​ഫ​ര്‍ ക​ണ്ടെ​ത്തു​ക​യും ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഫോ​ണ്‍ കൈ​മാ​റു​ക​യും ചെ​യ്തു. പി​ന്നീ​ട് വീ​ണ്ടും ഫോ​ണി​നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ക​ട​യി​ലെ​ത്തി​യ​പ്പോ​ള്‍ ജാ​ഫ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group