തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സർക്കാർ സർവ്വീസിലെ സ്ഥാനകയറ്റത്തില്‍ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി. നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്നാണ് പരാതി. കോടതി അലക്ഷ്യം ചൂണ്ടികാട്ടി സൂപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവരണം ആവശ്യപ്പെട്ട ഹർജി നൽകിയ സംഘടനകള്‍.
സർക്കാർ സർവ്വീസിൽ സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്, കേന്ദ്ര സർക്കാരും ഇതനുസരിച്ച് മാനദണ്ഡമിറക്കിയിരുന്നു. കോടതി നിർദ്ദേശം പാലിക്കണമെന്ന് അന്ത്യശാസനം നൽകിയപ്പോഴാണ് സംസ്ഥാനത്ത് കഴിഞ്ഞ മന്ത്രിസഭാ യോഗം സംരവണത്തിൽ തീരുമാനമെടുത്തത്. നേരിട്ട് നിയമനം നൽകുന്നതും, സ്ഥാനകയറ്റം വഴി നിയമനം നൽകുന്നതുമായ തസ്തികയിലേക്ക് മാത്രം സംരവണം നൽകാനാണ് സാമൂഹിക നീതിവകുപ്പിൻെറ ഉത്തരവ്.
إرسال تعليق