Join News @ Iritty Whats App Group

ജിഎസ്ടിയില്‍ വ്യക്തത വേണം, കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം; നാളെ മുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂടിയേക്കും

അരി ഉള്‍പ്പെടെയുള്ള ധാന്യ വര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടുത്തിയതില്‍ വ്യക്തതേടി സംസ്ഥാനം. ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ഇത് സംബന്ധിച്ച് സെന്റര്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വാര്‍ത്താക്കുറിപ്പിറക്കുമെന്നാണ് മറുപടി.

അതേസമയം നാളെ മുതല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും നാളെ മുതല്‍ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ വില കൂട്ടേണ്ടി വരുമെന്ന് മില്‍മ അറിയിച്ചു.

മോര്, തൈര്, ലെസ്സി എന്നിവയുടെ വില കൂട്ടേണ്ടി വരുമെന്നാണ് മില്‍മ പറയുന്നത്. ഇക്കാര്യത്തില്‍ വൈകുന്നേരത്തോടെ അന്തിമ തീരുമാനം എടുക്കുമെന്ന് മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.

പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. തൂക്കി വില്‍ക്കുന്ന അരിക്ക് ഉള്‍പ്പെടെ രണ്ടരരൂപ വര്‍ദ്ധിക്കുമെന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group