കവർച്ചാ ശ്രമം, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.
ബാവോട്ടു പാറകരുവച്ചാലിലെ റംഷീന മൻസിൽ അബ്ദുള്ളയുടെ വീട്ടിൽ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഒഡീസ സ്വദേശി നൗക്കൽ മജീദ് നെയാണ് പിടികൂടിയത്.
വീടിന്റെ മുൻവശത്തെ ഗ്രിൽസ് തുറന്ന് അകത്ത് കയറി മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഒരാളെ വീട്ടിനകത്ത് കാണപ്പെട്ടതോടെ നിലവിളിച്ചതിനെ തുടർന്ന് പരിസരവാസികളെത്തി മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മട്ടന്നൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ് ഐ കെ വി ഉമേഷ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പുരുഷന്മാർ ഇല്ലാത്ത വീട് നോക്കി കവർച്ച നടത്താനുള്ള ശ്രമമാണ് നടന്നത്.
إرسال تعليق