Join News @ Iritty Whats App Group

വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി

ന്യൂഡൽഹി• വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നൽകി. ഓൺ ഡാമേജ് (ഒഡി) കവറേജിൽ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം നിർണയിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി.

വാഹനം സഞ്ചരിക്കുന്ന ദൂരം(Pay as You Drive), ഡ്രൈവിങ് രീതി(Pay How You Drive) എന്നിവയ്ക്കനുസരിച്ചാണ് ഇവിടെ പ്രീമിയം നിശ്ചയിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒന്നിച്ച് ഇൻഷുർ ചെയ്യുന്നതിനും(ഫ്ലോട്ടർ ഇൻഷുറൻസ്) അനുമതി നൽകി.

കാർ ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കിൽ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് ഈ പോളിസികൾ. അടുത്ത ഒരു വർഷം കാർ എത്ര ദൂരം ഓടും എന്ന് ഉടമ വ്യക്തമാക്കണം. അതനുസരിച്ച് പ്രീമിയം നിർണയിക്കപ്പെടും. ആദ്യം തീരുമാനിക്കപ്പെടുന്ന കിലോമീറ്റർ കഴിഞ്ഞുപോയാൽ, കൂടുതൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ജിപിഎസ് സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ചാകും ഇൻഷുറൻസ് കമ്പനികൾ വാഹന ഉപയോഗം നിരീക്ഷിക്കുക.


Post a Comment

أحدث أقدم
Join Our Whats App Group