ഉരുവച്ചാൽ - ശിവപുരം റോഡിൽ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാവുന്നു.റോഡരിക്കാട് വളർന്നതിനാൽ റോഡിലൂടെ നടന്നുപോവുന്നത് ജീവന് ഭീഷണിയാണ്. പഴശ്ശി പള്ളിക്ക് സമീപത്തും, ഇടപ്പഴശ്ശി കൂട്ടക്കാവിന് സമീപത്തുമാണ് കാട് വളർന്ന് കിടക്കുന്നത്. വാഹനത്തിരക്കേറിയ റോഡിലൂടെ ഒരെ സമയത്ത് രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ പോവുമ്പോൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് ഒന്ന് കയറി നിൽക്കാൻ പോലുംഇടമില്ല.കുറ്റിക്കാട്ടിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. കൊടുംവളവിൽ കാട് വളർന്ന് നിൽക്കുന്നതിനാൽ എതിരെ നിന്നും വരുന വാഹനങ്ങൾളെ
അപകട ഭീതി യിലാക്കുന്നു. ഓടകൾ മൂടിയും കുറ്റിക്കാട് വളർന്നും മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് വഴിയാത്രക്കാർക്ക് ദുരിതമായി. വാഹനം കടന്നു പോവുമ്പോൾ ചെളിവെള്ളം ദേഹത്ത്തെറിക്കുകയാണ്ഉരുവച്ചാൽ മുതൽ ശിവപുരം വരെ റോഡിന്റെ അരിക് കാട് മൂടി കിടക്കുകയാണ്. ബന്ധപെട്ടവർ ഉടനെ നടപടി എടുത്ത് ദുരന്തം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
إرسال تعليق