ഇരിട്ടി: ഇരിട്ടിയുടെ അടയാളമായും ചരിത്രശേഷിപ്പായും നിലനില്‍ക്കുന്ന ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാനുള്ള നടപടി തുടങ്ങി. ആദ്യഘട്ട അറ്റകുറ്റപ്പണിക്കായി 12 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അനുവദിച്ചു. പാലത്തിന്റെ ഭാരശേഷിയെ നിലനിര്‍ത്തുന്ന മേല്‍ക്കൂരയിലെ തകര്‍ന്ന ഭാഗങ്ങള്‍ മാറ്റി പുതിയവസ്ഥാപിക്കുന്നതിനും പാലത്തിനിരുവശങ്ങളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും തുരുമ്ബെടുത്ത ഭാഗങ്ങള്‍ ചുരണ്ടിമാറ്റി പൊയിന്റിംഗ് ചെയ്യുന്ന പ്രവ്യത്തിയുമാണ് ആരംഭിച്ചത്. എറണാകുളത്തെ പദ്മജാ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.ഒരുമാസം കൊണ്ട് പൊയിന്റിംഗ് ഒഴികെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിനായി പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരു ഭാഗങ്ങളിലും യാത്രാ നിരോധന ബോര്‍ഡുകളും വേലിയും സ്ഥാപിച്ചു. 1933-ല്‍ ബ്രിട്ടീഷുകാര്‍ അവരുടെ വ്യാപാരാവശ്യാര്ഥമാണ് ഇരിട്ടി പാലം നിര്‍മിച്ചത്. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച കൂറ്റന്‍ തൂണുകളാല്‍ ഇരുകരകളേയും ബന്ധിപ്പിച്ച പാലം ബ്രിട്ടീഷുകാരുടെ സാങ്കേതിക മികവിന്റെ പ്രതീകമായിരുന്നു. ഏത് കുത്തൊഴുക്കിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള കരിങ്കല്‍ തൂണുകളും ഏത്ര ഭാരവും താങ്ങാനുള്ള പാലത്തിന്റെ ശേഷിയും വിദഗ്ധരെപോലും അതിശയിപ്പിച്ചിരുന്നു. 90 വര്‍ഷത്തോട് അടുത്തിട്ടും കാര്യമായ ബലക്ഷയം സംഭവിച്ചിട്ടില്ല.
إرسال تعليق