തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങൾക്കടക്കം ജിഎസ്ടി നിരക്ക് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് വീണ്ടും കത്തയച്ചു. ചെറിയ അളവിൽ പായ്ക്കറ്റിൽ ആക്കി വിൽക്കുന്ന വസ്തുക്കൾക്ക് പോലും വിലകൂടുന്ന സാഹചര്യമാണ്. മുൻപ് ജി എസ് ടി നിരക്ക് കുറച്ച വസ്തുക്കൾക്ക് പോലും വിലക്കുറവ് വിപണിയിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണ്. ആഡംബര വസ്തുക്കളുടെ നികുതിയാണ് രാജ്യത്ത് കൂട്ടേണ്ടിയിരുന്നതെന്നും സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു.
ഉയർത്തേണ്ടത് ആഡംബര വസ്തുക്കളുടെ നികുതി; ജിഎസ്‌ടി നിരക്ക് വർധന പിൻവലിക്കണം: കെഎൻ ബാലഗോപാൽ
News@Iritty
0
إرسال تعليق