ബെംഗളൂരു: ജിഗനിയില്‍ ബൈക്കില്‍ എത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസര്‍കോട് രാജപുരം പൈനിക്കരയില്‍ ചേരുവേലില്‍ സനു തോംസണ്‍ (31) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം.
ജിഗനി ടാറ്റ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരന്‍ ആണ് സനു തോംസണ്‍. ക്വട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണ് എന്നാണ് വിവരം.
ജിഗനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയില്‍ നടക്കും. മാതാവ്: ബിനി സഹോദരങ്ങള്‍: സനല്‍, മരിയ
إرسال تعليق