അടിമാലി. പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്ലഹ ബസ് കയറുന്നതിനായി സ്കൂളിന് മുകളിലെ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അടിമാലി പൊലീസ് എത്തി ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വ്യാഴം നാല് മണിക്ക് ഷെല്യാമ്പാര മൊഹിദ്ധീൻ ജുമാ മസ്ജിദിൽ നടക്കും. അച്ഛൻ : വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ, അമ്മ : നസീമ, സഹോദരങ്ങൾ : ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി, എം എ കോളേജ്, കോതമംഗലം), അഹ്സന (എഫ് എം ജി എച് എസ് എസ് കൂമ്പൻപാറ), അഫ്ലഹ (എസ് എൻ വി യു പി എസ് ശെല്യാംപാറ).
إرسال تعليق