2022 മെയ് മാസത്തില്‍ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ 11-ാം ഗഡു (11th installment) ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസാന്‍ പദ്ധതിയുടെ 11-ാം ഗഡുവായി 2000 രൂപ വീതം 10 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍, അര്‍ഹതയുള്ള കര്‍ഷക കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന് കീഴില്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ഇതുവരെ 2 ലക്ഷം കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന് തുല്യ ഗഡുക്കളായാണ് (3 installments) പിഎം കിസാന്‍ തുക വിതരണം ചെയ്യുന്നത്. പിഎം കിസാന്റെ അടുത്ത ഗഡുവും മറ്റ് ഗഡുക്കളും ലഭിക്കുന്നതിന്, കര്‍ഷകര്‍ അവരുടെ പിഎം കിസാന്‍ ഇകെവൈസി (eKYC) പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പിഎം കിസാന്‍ ഇകെവൈസിയുടെ അവസാന തീയതി
പിഎം കിസാന്റെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്കായി ഇകെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടി. മെയ് 31 ന് സമയപരിധി അവസാനിച്ചിരുന്നു. പിഎം കിസാന്‍ വെബ്സൈറ്റ് അനുസരിച്ച് എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കുമുള്ള ഇകെവൈസി സമയപരിധി 2022 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.
പിഎം കിസാന്‍ ഇകെവൈസി പ്രക്രിയ ഓണ്‍ലൈനായി എങ്ങനെ പൂര്‍ത്തിയാക്കാം?
ഘട്ടം 1: പിഎം കിസാന്റെ ഔദ്യോഗിക വെബ്പേജ് https://pmkisan.gov.in/ സന്ദര്‍ശിക്കുക
ഘട്ടം 2: ഹോം പേജിന്റെ വലതുവശത്തുള്ള eKYC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: eKYC പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി സെര്‍ച്ച് ക്ലിക്ക് ചെയ്യുക
ഘട്ടം 4: ഇതിനുശേഷം, ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക
ഘട്ടം 5: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം, 'Get OTP'' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. നിര്‍ദ്ദിഷ്ട ബോക്‌സില്‍ ഈ ഒടിപി നല്‍കുക.
ജൂലൈ 31-നകം ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പിഎം കിസാന്റെ അടുത്ത ഗഡു നിങ്ങള്‍ക്ക് ലഭിക്കില്ല.
പിഎം കിസാന്‍ ഇകെവൈസി ഓഫ്ലൈനായി എങ്ങനെ ചെയ്യാം?
പ്രധാനമന്ത്രി കിസാന്‍ ഇകെവൈസി ബയോമെട്രിക് ഒഥന്റിക്കേഷന്‍ ഉപയോഗിച്ച് ഓഫ്ലൈനായും ചെയ്യാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിച്ച് തങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കിയാല്‍ ഇത് ചെയ്യാവുന്നതാണ്. ഇകെവൈസി ഓഫ്ലൈനായി ചെയ്തതിന് ശേഷം 2,000 രൂപ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഗുണഭോക്താവായ കര്‍ഷകന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍, കൈമാറ്റം ചെയ്യപ്പെട്ട ആനുകൂല്യത്തിന് അയാള്‍ മറുപടി നല്‍കേണ്ടി വരും. കൂടാതെ അതിനുള്ള പിഴയും അടയ്ക്കേണ്ടി വരും.
إرسال تعليق