Join News @ Iritty Whats App Group

ഇ.ഡിക്കെതിരെ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍


തിരുവനന്തപുരം: നാഷണല്‍ ശഹറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് നടക്കാത്ത കേസിലാണ് കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാധ്യമങ്ങളെ കണ്ട ഷാഫി പറമ്പിലിനെ പോലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ തങ്ങള്‍ രാജ്യം വിട്ട് ഒളിച്ചോടില്ലെന്നും അറസ്റ്റു വരിക്കുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പലയിടത്തും ട്രെയിന്‍ തടയുന്നുണ്ട്. ഡല്‍ഹി ശിവാജി ബ്രിജ് സ്‌റ്റേഷണില്‍ മൂന്ന് ട്രെയിനുകള്‍ തടഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group