തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 37,480 രൂപയും ഗ്രാമിന് 4685 രൂപയുമാണ്. ഗ്രാമിന് 75 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
ഇന്നലെ ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായിരുന്നു വില. ജൂൺ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് സ്വർണവില കുത്തനെ താഴേക്ക് പതിച്ചത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്നലെ ഒറ്റയിടിക്ക് കുറഞ്ഞത്.
إرسال تعليق