ഇന്നലെ രാവിലെ 8 മണി മുതൽ വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല. പഴയപാലത്തിന്റെ മുകളിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടുന്നത് ബസ് യാത്രക്കാരും പുഴക്ക് സമീപത്തെ മരമില്ലിൽ ഉണ്ടായിരുന്ന ജോലിക്കാരും കാണുകയും ഇവർ രക്ഷപ്പെടുത്താൻ ശ്രമിച്ചു എങ്കിലും പുഴയിൽ നല്ല വെള്ളവും ഒഴുക്കും ആയതിനാൽ ഒഴുകിപ്പോവുകയായിരുന്നുവെന്ന് പറയുന്നു.
ഇതുവരെയും ആരാണ് പുഴയിൽ ചാടിയത് എന്ന് ഒരു വിവരവുമില്ല. കുത്തുപറമ്പ് അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ,പേരാവൂർ, കണ്ണൂർ എന്നീ അഗ്നി രക്ഷാ നിലയങ്ങളിലെ സ്കൂബ ടീമും സിവിൽ ഡിവൻസ് അംഗങ്ങളും ഇന്നലെയും ഇന്നുമായി തിരച്ചിൽ നടത്തുന്നു. അതേസമയം മൂന്നാംപീടിക കരിയിൽ രവീന്ദ്രനെ കഴിഞ്ഞ ദിവസം മുതൽ കാണാതായതായി ബന്ധുക്കൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കും.
إرسال تعليق