സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ സംഘര്‍ഷം. കള്ളിക്കുറിച്ചിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്വകാര്യ സ്‌കൂള്‍ ആക്രമിച്ചു. മുപ്പത് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ 50 വാഹനങ്ങള്‍ കത്തിച്ചു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വേണ്ടി പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും ലാത്തി വീശുകയും ചെയ്തു.
ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂലൈ 12ന്് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി ഇന്നലെയാണ് മരിച്ചത്.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. രണ്ട് അധ്യാപകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇതേ തുടര്‍ന്ന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രണ്ട് അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്
إرسال تعليق