Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തിലെ കോഫി ഹൗസില്‍ തീപിടിത്തം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഭക്ഷണശാലയ്ക്ക് തീപിടിച്ചു. തെക്കി ബസാറില്‍ കോഫി ഹൗസില്‍ തീപിടിത്തം
അടുക്കളയിലെ വാള്‍ ഫാനിനാണ് തീപ്പിടിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
അഗ്നിബാധയില്‍ ഫാന്‍ കത്തിനശിച്ചു തീയും പുകയും പടര്‍ന്നതിനെ തുടര്‍ന്ന് ബര്‍ണശേരിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീയണച്ചു'
ഈ സമയം നിരവധിയാളുകള്‍ ഇവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നു തീ പിടിത്തത്തെ തുടര്‍ന്ന് പുക പരന്നതിനെ തുടര്‍ന്ന് ഇവര്‍ ഇറങ്ങിയോടി.ഏകദേശം അര മണിക്കൂറോളമെടുത്ത് ഫയര്‍ഫോഴ്സ് തീയണച്ചു.കണ്ണൂര്‍ നഗര മധ്യത്തിലെ തെക്കി ബസാറിലാണ് തീപിടുത്തമുണ്ടായത്. കണ്ണുര്‍ ടൗണ്‍ പൊലിസും സ്ഥലത്തെത്തി.

Post a Comment

أحدث أقدم
Join Our Whats App Group