തളിപ്പറമ്ബ്: ബുധനാഴ്ച ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്ബ് ദേശീയപാതയിലെ കുറ്റിക്കോലില്‍ വീണ്ടും അപകടം.
തളിപ്പറമ്ബ് സ്വദേശിയുടെ ടൊയോട്ട കാറാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അപകടത്തില്‍പെട്ടത്. തളിപ്പറമ്ബില് നിന്നും കണ്ണൂരിലേക്ക് പോകവേയാണ് അപകടം.ഉടന്‍ അഗ്നിശമനസേനയും പൊലീസും സംഭവസ്ഥലത്തെത്തി വാഹനം നീക്കി. നാലു പേര് കാറില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല. ബക്കളം മുതല്‍ കുറ്റിക്കോല്‍ പാലം വരെയുള്ള റോഡ് അപകട സാധ്യതയുള്ള സ്ഥലമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തായിരുന്നു ബസ് മറിഞ്ഞ് നഴ്സ് മരിച്ചത്. ഇവിടം വാഹനങ്ങളുടെ വേഗം കുറക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്.
إرسال تعليق