Join News @ Iritty Whats App Group

ഭാര്യയുടേയും മകന്റെയും മുന്നിൽ വച്ച് യുവാവ് തീകൊളുത്തി മരിച്ചു


തിരുവനന്തപുരത്ത് വര്‍ക്കലയിൽ  ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ടാണ് അഹമ്മദാലി വര്‍ക്കല ഇലകമൺ കരവാരത്തെ ഭാര്യ വീട്ടിലെത്തുന്നത്. കയ്യിൽ പെട്രോൾ കുപ്പിയും കരുതിയിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് കഴിയുന്നതിനാലും ഇതിന് മുൻപും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലിയെ കണ്ട ഉടനെ ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഇയാളുടെ ഭാര്യയുടെ പിതാവ് പറയുന്നത്.

വീടിന് പുറകിലെ വാതിൽ കൂടി അടച്ച് തിരിച്ച് വരുന്നതിനിടെ തീ ആളിപ്പടര്‍ന്നുവെന്ന് ഭാര്യാ പിതാവ് പറയുന്നു. അയൽവാസികൾ ഓടിയെത്തി തീയണച്ചു. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടരമാസമായി അഹമ്മദലിയും ഭാര്യയും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ടെന്നും അഹമ്മദാലി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group