ഇരിട്ടി: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കോൺക്രീറ്റ് സുരക്ഷാ കുറ്റികളിൽ ഇടിച്ച് മറിഞ്ഞു. ഇരിട്ടി പാലത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 1 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച പുലര്‍ച്ചെ 1 മണിയോടെ ആയിരുന്നു അപകടം. മാടത്തില്‍ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെ അഞ്ചോളം സുരക്ഷാ കുറ്റികൾ ഇടിച്ചു തെറിപ്പിച്ച് ഇലട്രിക് പോസ്റ്റിനും ഇരിട്ടി കുന്നിലെ മൺതിട്ടക്കും ഇടയിൽ കുടുങ്ങി നിൽക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം മുഴുവൻ തകർന്നെങ്കിലും കാര്‍ യാത്രികനായ എടൂര്‍ സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നിയന്ത്രണം വീട്ടകാർ റോഡരികിലെ സുരക്ഷാ കുറ്റികളിൽ ഇടിച്ചു മറിഞ്ഞു
News@Iritty
0
إرسال تعليق