തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പത്തിലധിതം സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങൾ പ്രശ്ന പരിഹാര സെൽ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾ പ്രശ്നം നേരിടുന്നു. നിലവിലുള്ള ജാഗ്രത സമതികൾ കാര്യക്ഷമമല്ലെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു .
വാർഡ് തലത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങൾ കമ്മിഷന് മുന്നിൽ വരുന്നു. എറണാകുളത്തെ സിറ്റിംഗിൽ 205 പരാതികൾ ലഭിച്ചു. 88 പരാതികൾ തീർപ്പാക്കി. 8 പരാതികളിൽ റിപ്പോർട്ട് തേടി. 92 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് എറണാകുളത്താണെന്ന് പി സതീദേവി വ്യക്തമാക്കി.
إرسال تعليق